ഒമാനിൽ മൊബൈൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ കുറവ്

ഒമാന്‍: ഒമാനിൽ മൊബൈൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ കുറവ്. 3.3 ശതമാനത്തിന്‍റെ കുറവാണ്‌.  ഈ വർഷം ഏപ്രിൽ വരെയുള്ള കണക്കുകള്‍ ആണ് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ കണക്കനുസരിച്ച് ഇതിലും കൂടുതല്‍ ആണ് രേഖപ്പെടുത്തിയിരുന്നത്. 6,31,325 എണ്ണത്തിന്‍റെ കുറവാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.

മൊബൈൽ ഉപഭോക്താക്കളിൽ കൂടുതൽ പ്രീ പെയ്ഡ് കണക്ഷനുള്ളവരാണ്. എന്നാല്‍ ബ്രോഡ്ബാൻഡ് സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ 4.6 ശതമാനത്തിന്‍റെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് കൊവിഡ് പടര്‍ന്നു പിടച്ചതും. രാത്രി കാല കര്‍ഫ്യു ഏര്‍പ്പെടുത്തിയതും എല്ലാം ആണ് ഈ മാറ്റത്തിന് കാരണം.

Top