റമദാന്‍ ആരംഭിക്കുന്നത് വരെ കര്‍ഫ്യൂ നീക്കി ഒമാന്‍

മസ്‌കറ്റ്: റമദാന്‍ ആരംഭിക്കുന്നത് വരെ കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ നീക്കി ഒമാന്‍. ഇന്ന് (ഏപ്രില്‍ 9) മുതലാണ് നിയന്ത്രണങ്ങള്‍ നീക്കിയത്. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 8 വരെ രാത്രി 8 മുതല്‍ പുലര്‍ച്ചെ 5 വരെ ഒമാനില്‍ ഭാഗിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു.

എല്ലാ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കും വ്യക്തിഗത വാഹനങ്ങള്‍ക്കുമാണ് ലോക്ക്ഡൗണ്‍ ബാധകമായിരുന്നത്. കൊവിഡ്- 19 കേസുകളുടെ വര്‍ദ്ധിച്ചുവരുന്ന രോഗബാധ തടയുന്നതിന്റെ ഭാഗമായി മറ്റ് പല നിയന്ത്രണങ്ങളോടൊപ്പം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. രാജ്യത്തേക്കുള്ള സന്ദര്‍ശക നിയന്ത്രണം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

താമസക്കാര്‍ക്കും ഒമാന്‍ പൗരന്മാര്‍ക്കും മാത്രമേ ഒമാനിലേക്ക് പ്രവേശനം അനുവദിക്കൂ. ഒമാനില്‍ ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ തുടരുന്നു. ഒമാനി പൗരന്മാരെ മാത്രമേ ഇതില്‍ നിന്നും ഒഴിവാക്കൂ. ഒമാനികള്‍ വീട്ടുജോലിക്ക് വിധേയമാകുകയും ആവശ്യമായ എല്ലാ നടപടികളും പാലിക്കുകയും വേണം.

കര്‍ഫ്യൂവിലെ ഇളവ് ഹ്രസ്വമാണെങ്കിലും നിയന്ത്രണങ്ങളില്‍ നിന്നും ആശ്വാസം കിട്ടിയതില്‍ ആശ്വസിച്ചിരിക്കുകയാണ് ജനങ്ങള്‍. തൊഴില്‍ വിസ, സന്ദര്‍ശക വിസ, എക്സ്പ്രസ് വിസ എന്നിവയാണ് ഒമാനില്‍ നിര്‍ത്തലാക്കിയ വിസകള്‍. തത്ക്കാലത്തേക്കാണ് ഇവ നിര്‍ത്തി വെച്ചിരിക്കുന്നത്. തൊഴില്‍, ഫാമിലി ജോയിനിങ് വിസകള്‍ ലഭിച്ചവര്‍ക്ക് പ്രവേശന വിലക്ക് ബാധകമായിരിക്കില്ല. വിസ സ്റ്റാമ്പ് ചെയ്യാത്തവര്‍ക്കും ഒമാനിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

 

Top