വിവാദ പ്രചാരണം; ഒമാനിൽ ഇന്ത്യൻ അധ്യാപകന്​ ജോലി നഷ്​ടപ്പെട്ടു

ഒമാന്‍: ഒമാനിൽ ഇന്ത്യക്കാരനായ അധ്യാപകന് ജോലി നഷ്ടപ്പെട്ടു. ട്വിറ്ററിലൂടെയാണ് ഇദ്ദേഹം വിദ്വേഷ പ്രചരണം നടത്തിയത്. നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ അധ്യാപകനായ ഡോ. സുധീർ കുമാർ ശുക്ലയ്ക്ക് ആണ് ജോലി നഷ്ടമായത്.ഇസ്രയേൽ പലസ്തീനില്‍ നടത്തിയ ആക്രമണങ്ങളെ അനുകൂലിച്ചാണ് ഇദ്ദേഹം ട്വിറ്ററില്‍ പോസ്റ്റിട്ടത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ അധ്യാപകന് എതിരെ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാല്‍ വിഷയത്തെ ന്യായികരിക്കുകയാണ് അധ്യാപകന്‍ ചെയ്തത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അധ്യാപകന്‍റെ ക്ലാസുകള്‍ ബഹിഷ്കരിച്ചു.

സംഭവം വിവാദമായപ്പോള്‍ സർവകലാശാല അധികൃതർ അധ്യാപകനെ പിരിച്ചു വിടാൻ നടപടി എടുത്തു.പിന്നീട് വിവാദ പോസ്റ്റ് പിന്‍വലിച്ച് അദ്ദേഹം മാപ്പ് പറ‍ഞ്ഞെങ്കിലും പ്രതിഷേധം അടങ്ങിയില്ല. സുധീർകുമാർ ട്വിറ്റർ അക്കൗണ്ട് പൂര്‍ണ്ണമായും ഒഴിവാക്കുന്നത് വരെ പ്രശ്നങ്ങള്‍ തുടര്‍ന്നു.കർഷക സമരം. സി.എ.എ-എൻ.ആർ.സി സമരം എന്നിവക്കെതിരെ വിദ്വേഷ ട്വീറ്റുകൾ അദ്ദേഹം മുമ്പും നടത്തിയിട്ടുണ്ട്.

Top