ഒമാനില്‍ മലവെള്ളപ്പാച്ചിലില്‍പ്പെട്ട ആറംഗ ഇന്ത്യന്‍ കുടുംബത്തെ കണ്ടെത്താനായില്ല

മസ്‌കത്ത്: കനത്ത മഴയെ തുടര്‍ന്ന് ദക്ഷിണ ശര്‍ഖിയയിലെ വാദി ബാനി കാലിദില്‍ ഉണ്ടായ വെള്ളപ്പാച്ചിലില്‍പെട്ട് കാണാതായ ഇന്ത്യന്‍ കുടുംബത്തിലെ ആറ് പേരെയും കണ്ടെത്താനായില്ല. വിവിധ സുരക്ഷാ വിഭാഗങ്ങള്‍ സന്നദ്ധ സേവകരുടെ കൂടി സഹായത്തോടെ വാദി ബനീ ഖാലിദിലും പരിസരങ്ങളിലും പരിശോധന നടത്തിവരികയാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പ്രദേശത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്.

വിനോദ സഞ്ചാര കേന്ദ്ര മായ വാദി ബാനി ഖാലിദില്‍ എത്തിയ ഹൈദരബാദ് സ്വദേശിയായ സര്‍ദാര്‍ ഫസല്‍ അഹ്മദിന്റെ കുടുംബമാണ് അപകടത്തില്‍ പെട്ടത്. വാഹനത്തില്‍ നിന്നും പുറത്തേക്കു ചാടിയ ഫസല്‍ അഹ്മദ് സമീപത്തെ മരത്തില്‍ പിടിച്ച് രക്ഷപ്പെട്ടിരുന്നു. ഭാര്യ: അര്‍ശി, പിതാവ് ഖാന്‍, മാതാവ് ശബാന, മകള്‍ സിദ്‌റ (നാല്), മകന്‍ സൈദ് (രണ്ട്), 28 ദിവസം മാത്രം പ്രായമുള്ള മകന്‍ നൂഹ് എന്നിവരെയാണ് കാണാതായത്.

Top