ഒമാനില്‍ ഒരു ദിവസത്തെ അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കി

ഒമാന്‍: ഒമാനില്‍ ഒരു ദിവസത്തെ അവധി പ്രഖ്യാപിച്ച്  ഒമാന്‍  ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദ് ഉത്തരവിറക്കി. ഒമാനില്‍ ഇസ്‌റാഅ് മിഅ്‌റാജ് അവധി ദിനങ്ങളാണ് പ്രഖ്യാപിച്ചത്. മാര്‍ച്ച് 11 (വ്യാഴം) ആണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഒമാന്‍ തൊഴില്‍ മന്ത്രാലയം ആണ് വാര്‍ത്ത പുറത്തുവിട്ടത്. ഇത് സംബന്ധിച്ച് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദ് ഉത്തരവിറക്കി.

രാജ്യത്തെ സര്‍ക്കാര്‍,സ്വകാര്യ മേഖലകള്‍ക്കാണ് അവധി നല്‍കുന്നതെന്ന് ഒമാനിലെ തൊഴില്‍ മന്ത്രി ഡോ. മഹാദ് ബിന്‍ സയീദ് ബാവിന്‍ പറഞ്ഞു. വെള്ളിയാഴ്ചയിലെ വാരാന്ത്യ അവധിയാണ്. വ്യാഴ്ചയിലെ അവധികൂടി ഉള്‍പ്പെടുത്തുമ്പോള്‍ പൊതുമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് രണ്ട് ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും.

ഇസ്ലാമികവിശ്വാസപ്രകാരം മുഹമ്മദ് നബി നടത്തിയ ഒരു രാത്രിയാത്രയാണ് ഇസ്‌റാഉം മിഅ്‌റാജും ഖുര്‍ആനിലെ പതിനേഴാം അധ്യായത്തിലാണ് ഈ യാത്രയെ കുറിച്ച് പറയുന്നത്. റജബ് മാസത്തിലെ ഒരു രാത്രിയില്‍ ജിബ്രില്‍ എന്ന മാലാഖ മുഹമ്മദ് നബിയെ ‘ബുറാഖ്’ എന്ന വാഹനത്തില്‍ കയറ്റി ദൈവത്തിന്റെ അടുത്തെത്തിച്ചു എന്നാണ് വിശ്വാസം.

 

 

Top