ഒമാനില്‍ വന്‍ മദ്യശേഖരം കണ്ടെത്തി ; പ്രവാസി പിടിയില്‍

ഒമാന്‍: അനധികൃതമായി സൂക്ഷിച്ചിരുന്ന വന്‍ മദ്യശേഖരം ഒമാനില്‍ പിടികൂടി. ഒമാന്‍ പൊലീസിന്‍റെ മിന്നല്‍ പരിശോധനയിലാണ് അധികൃതര്‍ മദ്യശേഖരം പിടികൂടിയത്. മസ്‍കത്ത് ഗവര്ണറേറ്റിൽ ബൗഷർ വിലായത്തിൽ പ്രവാസിയുടെ നിയന്ത്രണത്തിലുള്ള ഒരു സൈറ്റിൽ നിന്നാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന മദ്യം പിടിച്ചെടുത്തത്.

പിടിക്കപ്പെട്ട ആളുടെ മറ്റു വിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തു വിട്ടിട്ടില്ല.ഒമാൻ കസ്റ്റംസ് അധികൃതരും, മസ്‍കത്ത് ഗവർണറേറ്റ് പൊലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പും ചേര്‍ന്നാണ് പ്രദേശത്ത് പരിശോധന നടത്തിയതെന്ന് ഒമാന്‍ കസ്റ്റംസ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

Top