വിദേശ നിക്ഷേപകര്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കാന്‍ ഒമാന്‍

ഒമാന്‍: നിക്ഷേപവും വ്യവസായവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം വെച്ചാണ് വിദേശ നിക്ഷേപകര്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കാന്‍ ഒമാന്‍ തീരുമാനിച്ചിരിക്കുന്നത്. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരീകിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം എത്തിയത്.

കൊവിഡ് മഹാമാരിയും, എണ്ണവില കുറഞ്ഞതും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഒമാനില്‍ സൃഷ്ടിച്ചിരിക്കുന്നത്. വ്യവസായം, വിനോദസഞ്ചാരം, കൃഷി, മത്സ്യബന്ധനം, ഖനനം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് വലിയ ഇളവുകള്‍ ആണ് നല്‍കിയിട്ടുള്ളത്. കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നികുതിയും ഫീസും കുറച്ചു. കൂടാതെ മറ്റു പല പദ്ധതികളും സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്.

ചെറുകിട- ഇടത്തരം സംരംഭങ്ങളുടെ ആദായ നികുതിയും വെട്ടികുറച്ചിട്ടുണ്ട്. വ്യവസായ മേഖലകളിലെ ഭൂമിക്ക് നല്‍കിയിരുന്ന പാട്ടവില 2022 വരെ കുറച്ചു. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ട്ടിക്കുകയാണ് ഇപ്പോള്‍ ലക്ഷ്യം വെക്കുന്നത്. വിദേശ നിക്ഷേപകര്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ മന്ത്രിസഭ പ്രഖ്യാപിച്ചിട്ടില്ല.

 

 

Top