അധ്യാപകരെയും അവരുടെ കുടുംബങ്ങളെയും ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനില്‍ നിന്നും ഒഴിവാക്കി ഒമാന്‍

മസ്‌കത്ത്: ഒമാനിലേക്ക് എത്തുന്ന സര്‍ക്കാര്‍, സ്വകാര്യ, അന്തര്‍ദേശീയ സ്ഥാപനങ്ങളിലെ എല്ലാ അധ്യാപക ജീവനക്കാരെയും, അവരുടെ കുടുംബങ്ങളെയും ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനില്‍ നിന്നും ഒമാന്‍ സുപ്രീം കമ്മിറ്റി ഒഴിവാക്കി.

എന്നാല്‍ അവര്‍ ഇലക്ട്രോണിക് ബ്രേസ്‌ലൈറ്റ് ധരിച്ചുകൊണ്ട് വീടുകളില്‍ ഹോം ക്വാറന്റീന്‍ പാലിക്കണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സി.എ.എ) അറിയിച്ചു. ഒമാനില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ എയര്‍ലൈനുകള്‍ക്കും ഇത് സംബന്ധിച്ച അറിയിപ്പ് അധികൃതര്‍ നല്‍കിയിട്ടുണ്ട്.

 

Top