തൊഴില്‍ തട്ടിപ്പു നടത്തിയ സ്വകാര്യ സ്ഥാപങ്ങള്‍ക്കെതിരെ നടപടിയെടുത്ത് ഒമാന്‍

മസ്‌കറ്റ്: നിശ്ചിത എണ്ണം സ്വദേശികളെ ജീവനക്കാരായി നിയമിക്കണമെന്ന വ്യവസ്ഥ പാലിക്കാതെ വ്യാജമായി രേഖകളുണ്ടാക്കി തട്ടിപ്പ് നടത്തിയ സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുമായി ഒമാന്‍ തൊഴില്‍ മന്ത്രാലയം. തൊഴില്‍ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 180 സ്ഥാപനങ്ങളില്‍ തട്ടിപ്പുകള്‍ കണ്ടെത്തി. സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി സ്വകാര്യ സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും ഇത്ര ശതമാനം ഒമാനികള്‍ക്ക് ജോലി നല്‍കിയിരിക്കണമെന്നാണ് നിയമം. ഇത് പാലിക്കാതെ സ്വദേശികളെ നിയമിച്ചതായി വ്യാജമായി രേഖകളുണ്ടാക്കി ഈ സ്ഥാപനങ്ങള്‍ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി.

എന്നാല്‍ ഒമാനികളെ ജീവനക്കാരായി നിയമിക്കാതെ തട്ടിപ്പു നടത്തിയ സ്ഥാപനങ്ങളുടെ വിശദാംശങ്ങളോ മറ്റു വിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇത്തരം തട്ടിപ്പുകളില്‍ നിന്ന് സ്വകാര്യ മേഖല പൂര്‍ണമായും ഒഴിഞ്ഞുനില്‍ക്കണമെന്നും ഒമാനികളുടെ അവസരം നിഷേധിക്കുന്ന സമീപനത്തിന് സ്വദേശികള്‍ കൂട്ടുനില്‍ക്കരുതെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു.

Top