ഒമാന്‍ കടലില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.7 രേഖപ്പെടുത്തി

മസ്‌കറ്റ്: ഒമാന്‍ കടലില്‍ ഭൂചലനം  അനുഭവപ്പെട്ടു. ശനിയാഴ്ച ഉണ്ടായ ഭൂചലനത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 2.7 രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥ- ഭൂകമ്പശാസ്ത്ര വിഭാഗം അറിയിച്ചു. പത്ത് കിമീ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്.

റിക്ടര്‍ സ്‌കെയിലില്‍ 2.7 തീവ്രതയില്‍ ഭൂചലനം ഒമാന്‍ കടലില്‍ രാവിലെ 12.55 ന് (യുഎഇ സമയം) രേഖപ്പെടുത്തിയതായി എന്‍സിഎം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Top