മയക്കുമരുന്ന് കടത്തല്‍ ; ഒമാനില്‍ മൂന്ന് പ്രവാസികള്‍ അറസ്റ്റില്‍

ഒമാന്‍: ഒമാനിലേക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച മൂന്ന് പ്രവാസികളെ ഒമാന്‍ റോയല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോസ്റ്റ് ഗാര്‍ഡ് പൊലീസിന്റെ സഹകരണത്തോടെയാണ് റോയല്‍  പൊലീസ് പ്രതികളെ പിടികൂടിയത്. ഒമാനിലെ ലഹരിമരുന്ന് വിരുദ്ധ വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഒമാനിലേക്ക് ലഹരിമരുന്ന് കടത്തുന്നതിനിടെയാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിസ്റ്റല്‍ രൂപത്തിലുള്ള മയക്കുമരുന്നും ഹാഷിഷും ഇവരുടെ കൈയ്യില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായവരെ കുറിച്ച് കൂടുതല്‍ വിവരണങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

തുടര്‍നടപടികള്‍ക്കായി ഇവരില്‍ നിന്നും പിടിച്ചെടുത്ത സാധനങ്ങള്‍  പൊലീസ് സൂക്ഷിച്ചിട്ടുണ്ട്. അറസ്റ്റിലായവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഓണ്‍ലൈന്‍ വിചാരണക്കായി ഇവരെ ഹാജരാക്കും.

 

 

 

Top