ഒമാനില്‍ കഴിഞ്ഞ വര്‍ഷം മയക്കുമരുന്ന് കേസുകള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്

ഒമാന്‍: മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകള്‍ കഴിഞ്ഞ വര്‍ഷം കുറഞ്ഞതായി റോയല്‍ ഒമാന്‍ പൊലീസ്. കേസുകളുടെ എണ്ണത്തിന് പുറമെ അറസ്റ്റിലായവരുടെ എണ്ണവും പിടിച്ചെടുത്ത മയക്കുമരുന്നിന്റെ അളവിലും കുറവുണ്ടായതായി ആര്‍.ഒ.പിയുടെ സ്ഥിതി വിവര കണക്കുകള്‍ പറയുന്നു.

ഒമാനില്‍ വിമാനത്താവളങ്ങളിലും റോഡ്, കടല്‍ അതിര്‍ത്തികളിലും രാജ്യത്തിനകത്തും ആര്‍.ഒ.പി മയക്കുമരുന്ന് കടത്തുകാര്‍ക്കെതിരായ നിരീക്ഷണവും നടപടിയും കര്‍ക്കശമാക്കിയതാണ് കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്താന്‍ കാരണമെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തിനകത്തെ മയക്കുമരുന്ന് കള്ളക്കടത്തുകാരുടെയും സംഘങ്ങളുടെയും പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതില്‍ ഏറെ ദൂരം മുന്നോട്ട് കൊണ്ടുപോകാന്‍ ആര്‍.ഒ.പിക്ക് സാധിച്ചു.

കഴിഞ്ഞ വര്‍ഷം ഇത്തരം കേസുകളില്‍ 3,297 പ്രതികളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകളാകട്ടെ 2538ല്‍ നിന്ന് 2231 ആയും കുറഞ്ഞു. നിരീക്ഷണം കര്‍ക്കശമാക്കിയതോടെ മയക്കുമരുന്ന് കള്ളക്കടത്ത് പാതയില്‍ നിന്ന് സംഘങ്ങള്‍ ഒമാനെ ഒഴിവാക്കിയതായും ആര്‍.ഒ.പി മയക്കുമരുന്ന് പ്രതിരോധ സേനാ വിഭാഗം വക്താവ് പറയുന്നു.

Top