മുഹറം ഒന്നിന് പൊതു അവധി പ്രഖ്യാപിച്ച് ഒമാന്‍

മസ്‌കറ്റ്: ഒമാനില്‍ മുഹറം ഒന്നിന് പൊതു അവധി. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് മുഹറം ഒന്നിന് അവധി ആയിരിക്കുമെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു.

മാസപ്പിറവി ദൃശ്യമാകുന്നത് അനുസരിച്ച് അവധി പ്രഖ്യാപിക്കും. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന് തൊഴില്‍ മന്ത്രാലയം ഹിജ്റ പുതുവര്‍ഷാശംസകള്‍ നേര്‍ന്നു.

 

Top