ഒമാനില്‍ 1041 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മസ്‌കത്ത്: ഒമാനില്‍ 1041 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

രാജ്യത്ത് ഇതുവരെ 2,17,224 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 1,99,960 പേര്‍ രോഗമുക്തരാവുകയും 2,345 പേര്‍ മരണപ്പെടുകയും ചെയ്തു.

നിലവില്‍ 92.1 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 104 പേരെക്കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഇവര്‍ ഉള്‍പ്പെടെ 808 രോഗികള്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 247 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

 

Top