ഒമാനില്‍ കൊവിഡ് വ്യാപനം രൂക്ഷം ; മരണം വർദ്ധിക്കുന്നു

മസ്‌ക്കറ്റ്: ഒമാനില്‍ കൊവിഡ് വ്യാപനത്തിൽ വൻ വർദ്ധന. കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണം വലിയ തോതില്‍ വര്‍ധിച്ചതായാണ് കണക്കുകള്‍. വ്യാഴാഴ്ച പുതുതായി 1640 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 19 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. ഏപ്രിലിന് ശേഷം ഇത്രയേറെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമായാണ്.

ജൂണ്‍ മാസത്തിലെ ആദ്യ 10 ദിവസങ്ങള്‍ക്കകം 13,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതായത് ദിവസം ശരാശരി 1300 കേസുകള്‍ ഈ കാലയളവിലുണ്ടായി. എന്നാല്‍ ഇതിനു മുമ്പ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു. ആ മാസം 39,000 പേര്‍ക്കായിരുന്നു കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന ശരാശി 1303 ആയിരുന്നു അന്ന്. എന്നാല്‍ നിലവിലെ രീതിയില്‍ കൊവിഡ് കേസുകള്‍ വരികയാണെങ്കില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാസമായി ജൂണ്‍ മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്

Top