ഒമാനില്‍ കൊവിഡ് മരണ നിരക്കിൽ വർദ്ധന ; മൂന്ന് ബ്ലാക്ക് ഫംഗസ് കേസുകള്‍ കണ്ടെത്തി

മസ്‌കത്ത്: ഒമാനിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇപ്പോൾ ഒമാനില്‍ ബ്ലാക്ക് ഫംഗസ് രോഗം കൂടി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് ബാധിതരായ മൂന്നു രോഗികളിലാണു ബ്ലാക്ക് ഫംഗസ് അഥവാ മ്യൂകോര്‍മൈകോസിസ് രോഗം കണ്ടെത്തിയത്. മൂന്നു പേരും ചികിത്സയില്‍ തുടരുകയാണ്‌.

കുവൈറ്റിൽ കൊവിഡ് മരണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ബ്ലാക്ക് ഫംഗസ് രോഗം കൂടി കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ മാത്രം 2,126 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് കേസുകള്‍ 238,566 ആയി ഉയര്‍ന്നു. ഇന്നലെ 33 പേര്‍ കൂടി മരിച്ചതോടെ രാജ്യത്ത് ഇതുവരെയുള്ള കൊവിഡ് മരണം 2,565 ആയി. ഇന്നലെ 164 രോഗികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,247 കോവിഡ് രോഗികളാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

Top