ഒമാനില്‍ നാല്‌ പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

മസ്‌കറ്റ്: ഒമാനില്‍ നാലുപേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 52 ആയി ഉയര്‍ന്നു. പുതുതായി രോഗം സ്ഥിരീകരിച്ച രണ്ട്‌പേര്‍ ബ്രിട്ടന്‍, സ്പെയിന്‍ യാത്ര കഴിഞ്ഞു വന്നവരാണെന്നാണ് വിവരം.

മറ്റ് രണ്ട് പേര്‍ നേരത്തേ രോഗം വന്നവരുമായ് ഇടപെഴകിയവരുമാണ്. ഒമാനില്‍ ഇതുവരെ 13 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

നേരത്തെ ബഹ്റൈനില്‍ ആറ് ഇന്ത്യക്കാര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ബഹ്റൈനില്‍ രോഗബാധിതരായവരുടെ എണ്ണം എട്ടായി. ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച പട്ടികയിലൂടെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

അതേസമയം രോഗം സ്ഥിരീകരിച്ച എല്ലാവരും പുരുഷന്‍മാരാണെന്നാണ് വിവരം. രോഗം സ്ഥിരീകരിച്ച ഒരു ഇന്ത്യക്കാരന്‍ ഐ സെന്ററില്‍ ജോലി ചെയ്തിരുന്ന 61കാരനാണെന്നാണ്.

Top