ഒ​മാ​നി​ല്‍ വാ​ഹ​നാ​പ​ക​ടം; ഇ​ന്ത്യ​ക്കാ​രാ​യ ദമ്പ​തി​ക​ളും പി​ഞ്ച് കു​ഞ്ഞും മ​രി​ച്ചു

ദുബായ് : ഒമാനില്‍ കാര്‍ അപകടത്തില്‍പ്പെട്ടു. സംഭവത്തില്‍ ഇന്ത്യക്കാരായ ദമ്പതികളും എട്ടു മാസം പ്രായമുള്ള കുട്ടിയും മരിച്ചു. ഒരു കുട്ടിക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റു.

ഹൈദരാബാദ് സ്വദേശിയായ ഖോസുല്ല അസമത്തുള്ള ഖാന്‍ (30) ഭാര്യ അയിഷ (29), മകന്‍ ഹംസ ഖാന്‍ എന്നിവരാണ് മരിച്ചത്. മൂന്നു വയസുകാരന്‍ ഹനിയ ഗുരുതര പരിക്കുകളോട് ആശുപത്രിയില്‍ ചികിത്സയിലാണ്.

സലാലയില്‍നിന്നും ദുബായിലേക്ക് മടങ്ങുമ്പോള്‍ ഇവര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനത്തെ ഇടിച്ചായിരുന്നു അപകടം. മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയച്ചതായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

Top