ഇന്ത്യയിൽ നിന്നുള്ള യാത്രക്ക് വിലക്ക് ഏർപ്പെടുത്തി ഒമാൻ

ഒമാൻ: ഇന്ത്യയിൽ നിന്നുള്ള യാത്രക്ക് വിലക്ക് ഏർപ്പെടുത്തി ഒമാൻ. അനിശ്ചിത കാലത്തേക്കാണ് വിലക്ക്. ഇന്ത്യക്ക് പുറമെ പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ ഉള്ളവർക്കും വിലക്ക് ഏർപ്പെടുത്തി. ഏപ്രിൽ 24ശനിയാഴ്​ച മുതൽ വിലക്ക്​ നിലവിൽ വരും. 4ദിവസത്തിനിടെ ഈ രാജ്യങ്ങളിൽ സഞ്ചരിച്ചവർക്കും വിലക്കുണ്ട്​.

ഒമാനിലെ കോവിഡ്​ നിയന്ത്രണത്തിന്റെ ചുമതലയുള്ള ഉന്നതാധികാര സമിതിയാണ്​ പുതിയ നിയന്ത്രണം പ്രഖ്യാപിച്ചത്​. ഒമാനി പൗരന്മാർ, നയതന്ത്ര പ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, അവരുടെ കുടുംബം എന്നിവർക്ക്​ വിലക്കിൽ ഇളവുണ്ട്​. ഇത്തരക്കാരും മറ്റു കോവിഡ്​ യാത്രാ മാനദണ്ഡങ്ങൾ പാലിക്കാൻ​ കർശന നിർദേശം നൽകിയിട്ടുണ്ട്. 

Top