ഒമാനില്‍ ഈദ് പ്രാര്‍ഥനയ്ക്കും ഒത്തുചേരലുകള്‍ക്കും നിയന്ത്രണം

മസ്‌കറ്റ്: റമദാന്‍ അവസാനത്തോടെ ഈദ് അല്‍ ഫിത്തറില്‍ ഒമാനില്‍ പൊതു പ്രാര്‍ഥന നടത്തില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വര്‍ദ്ധിച്ചു വരുന്ന കൊവിഡ് കേസുകളെ നിയന്ത്രിക്കാനുളള നടപടിയുടെ ഭാഗമായാണ് സുപ്രിം കമ്മിറ്റി ഇങ്ങനെയൊരു തീരുമാനം എടുത്തത്‌.

ഈദ് അവധി ദിനങ്ങള്‍ മെയ് 12 ബുധനാഴ്ച ആരംഭിച്ച് മെയ് 15 ശനിയാഴ്ച അവസാനിക്കും. ഈദ് അല്‍ ഫിത്തര്‍ വ്യാഴാഴ്ചയാണെങ്കില്‍ ഞായറാഴ്ച പ്രവൃത്തി ദിനമായിരിക്കും. അമീലി സമ്മേളനങ്ങള്‍ അല്ലെങ്കില്‍ ഈദിന്റെ ബഹുജന ആഘോഷങ്ങള്‍ ഉള്‍പ്പെടെ എല്ലാത്തരം സമ്മേളനങ്ങളും സമിതി നിരോധിച്ചു.

ഈദ് അവധിക്കാലത്ത് ബീച്ചുകളിലും പാര്‍ക്കുകളിലും ഒത്തുചേരല്‍ അനുവദനീയമല്ലെന്നും സമിതി വ്യക്തമാക്കി. മെയ് 8 മുതല്‍ 15 വരെ ഭക്ഷ്യ സ്റ്റോറുകള്‍. ഇന്ധന സ്‌റ്റേഷനുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ഹോം ഡെലിവറി എന്നിവ ഒഴികെയുള്ള എല്ലാ വാണിജ്യ പ്രവര്‍ത്തനങ്ങളും അടയ്ക്കുന്നത് ഉള്‍പ്പെടെ കൊവിഡിന്റെ വ്യാപനം തടയുന്നതിന് കമ്മിറ്റി ഈദ് അല്‍ ഫിത്തറിന് മുമ്പായി കര്‍ശന നടപടികള്‍ സ്വീകരിച്ചു.രാത്രി യാത്രാ നിരോധനം മെയ് 8 ശനിയാഴ്ച മുതല്‍ മെയ് 15 വരെ നീട്ടി.

Top