ഒമാനില്‍ പൊതു-സ്വകാര്യ മേഖലകള്‍ക്ക് നബിദിന അവധി പ്രഖ്യാപിച്ചു

മസ്‌കത്ത്: നബിദിനം പ്രമാണിച്ച് ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 19 ചൊവ്വാഴ്ച രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും നിയമസംവിധാനങ്ങള്‍ക്കും ഒപ്പം സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്നാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

അതേസമയം, യുഎഇയില് ഒക്ടോബര്‍ 21 വ്യാഴാഴ്ച നബിദിന അവധി പ്രഖ്യാപിച്ചു. യുഎഇയിലെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് ഒരേ ദിവസങ്ങളിലാണ് അവധി. ഒക്ടോബര്‍ 19നാണ് ഇത്തവണ റബീഉല്‍ അവ്വല്‍ 12. വാരാന്ത്യ ദിവസങ്ങളായ വെള്ളി, ശനി എന്നിവ കൂടി കൂട്ടുമ്പോള്‍ തുടര്‍ച്ചയായി മൂന്ന് ദിവസമാണ് അവധി ലഭിക്കുക.

കൂടാതെ, നബി ദിനത്തോടനുബന്ധിച്ച് കുവൈത്തില്‍ ഒക്ടോബര്‍ 21ന് അവധി പ്രഖ്യാപിച്ചു. നേരത്തെ മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനത്തിന് അംഗീകാരം നല്‍കിയത്. ആഴ്!ചയിലെ മറ്റേതെങ്കിലും ദിവസം വരുന്ന അവധികള്‍ തൊട്ടടുത്ത വ്യാഴാഴ്!ചകളിലേക്ക് മാറ്റാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവധി 21ലേക്ക് മാറ്റിയത്.

Top