ഒമാന്‍ എയര്‍ ഉപഭോക്താക്കള്‍ക്ക് ചിലവു കുറഞ്ഞ യാത്ര ഒരുക്കാനൊരുങ്ങുന്നു

മസ്‌കറ്റ്: ഒമാന്റെ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ ഉപഭോക്താക്കള്‍ക്കായി ചെലവുകുറഞ്ഞ യാത്രാ സാകര്യമൊരുക്കുന്നു.

ഇതിനായി ഒമാന്‍ എയര്‍പാസ് വീണ്ടും അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.

ഒമാനും ഇന്ത്യയ്ക്കും ഇടയിലുള്ളതും, ഒമാനും ജി.സി.സി രാജ്യങ്ങള്‍ക്കും ഇടയിലുള്ള യാത്രയ്ക്കായിട്ട് പാസ് ഉപയോഗപ്പെടുത്താന്‍ സാധിക്കും.

പാസ് ഉപയോഗത്തിലൂടെ യാത്രാ ചെലവില്‍ 50 ശതമാനം വരെ ലാഭിക്കാമെന്ന് ഒമാന്‍ എയര്‍ അധികൃതര്‍ വ്യക്തമാക്കി.

100 റിയാല്‍ മുതല്‍ ഒമാന്‍ എയര്‍ പാസ് വാങ്ങാന്‍ സാധിക്കും.

ഒരു പാസില്‍ കുറഞ്ഞത് മൂന്നു യാത്രകളെങ്കിലുമുണ്ടായിരിക്കേണ്ടതുമാണ്.

Top