ജൂണ്‍ ഒന്നു മുതല്‍ മൂന്നിടങ്ങളിലേക്ക് സര്‍വ്വീസ് ആരംഭിക്കാന്‍ ഒരുങ്ങി ഒമാന്‍ എയര്‍

oman-air-company

മസ്‌കറ്റ്: ദേശീയ വിമാനക്കനിയായ ഒമാന്‍ എയര്‍ ഈ വര്‍ഷം മൂന്നിടങ്ങളിലേക്കായി സര്‍വ്വീസ് ആരംഭിക്കാന്‍ ഒരുങ്ങുന്നു. ജൂണ്‍ ഒന്നു മുതലായിരിക്കും തുര്‍ക്കിയിലെ ഇസ്തംബൂളിലേക്കുള്ള സര്‍വ്വീസിന് തുടക്കമാകുന്നത്.

മൊറോക്കോയിലെ കാസാബ്ലാങ്കയിലേക്കും, റഷ്യയിലെ മോസ്‌കോയിലേക്കും ഒക്‌ടോബറിലായിരിക്കും സര്‍വ്വീസ് ആരംഭിക്കുക. ഇസ്തംബൂള്‍, മോസ്‌കോ സര്‍വ്വീസുകള്‍ക്ക് ബോയിങ് 737-800 വിമാനവും കാസാബ്ലാങ്കായിലേക്ക് 787-8 വിമാനവുമായിരിക്കും ഉപയോഗിക്കുന്നത്.

തണുപ്പുകാല ഷെഡ്യൂളുകളിലാണ് മോസ്‌കോ സര്‍വ്വീസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒമാനും റഷ്യയ്ക്കുമിടയിലുള്ള ഏക നോണ്‍സ്‌റ്റോപ് സേവനമായിരിക്കും ഇത്. 2022 ആകുമ്പോള്‍ 62 വിമാനങ്ങളും, 60 ഇടങ്ങളിലേയ്ക്ക് സര്‍വ്വീസും എന്ന ലക്ഷ്യമാണ് കമ്പനിയ്ക്കുള്ളത്.

Top