സ്വയം പ്രഖ്യാപിത ആള്‍ ദൈവം സ്വാമി ഓം മോഷണക്കേസില്‍ പൊലീസ് പിടിയില്‍

ന്യൂഡല്‍ഹി: സ്വയം പ്രഖ്യാപിത ആള്‍ദൈവം സ്വാമി ഓം മോഷണക്കേസില്‍ അറസ്റ്റില്‍.

തന്റെ സൈക്കിളുകളും ചില രേഖകളും മോഷ്ടിച്ചെന്നു കാട്ടി ഓമിന്റെ സഹോദരന്‍ പോലീസില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഒമ്പതു വര്‍ഷം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം.

2016-ല്‍ ഈ കേസ് പരിഗണിച്ച സാകേത് കോടതി സാമി ഓം കുറ്റക്കാരനാണെന്നു കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഓമിനെതിരേ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. ഇതേതുടര്‍ന്ന് ഒളിവില്‍ പോയ ഓമിനെ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഭജന്‍പുരയില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

വിവാദ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെയാണ് ഓം ശ്രദ്ധിക്കപ്പെടുന്നത്.

2008 നവംബറിലാണ് ലോധി കോളനി പോലീസ് സ്റ്റേഷനില്‍ വിനോദാനന്ദ് ഖന്ന എന്ന സ്വാമി ഓമിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. ഓമും മൂന്നു കൂട്ടാളികളും ചേര്‍ന്ന് തന്റെ 11 സൈക്കിളുകളും രേഖകളും മോഷ്ടിച്ചെന്ന് സഹോദരന്‍ പ്രമോദ് ഝായാണ് പരാതി നല്‍കിയത്. കടയുടെ പൂട്ടു തകര്‍ത്തായിരുന്നു മോഷണം.

Top