ഒ.എം ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യണം; നിരാഹാര സമരത്തിനൊരുങ്ങി പെണ്‍കുട്ടിയുടെ അമ്മ

വയനാട്: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ഒന്നര വര്‍ഷത്തോളം പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ്സ് നേതാവ് ഒ എം ജോര്‍ജിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ നിരാഹാരം ആരംഭിക്കുമെന്നറിയിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. പ്രതി ജോര്‍ജിനെക്കുറിച്ച് വിവരം നല്‍കിയിട്ടും പൊലീസ് പിടികൂടുന്നില്ലെന്നും തങ്ങളുടെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് തയ്യാറാകുന്നില്ലെന്നും മാതാപിതാക്കള്‍ ആരോപിച്ചു.

വയനാട്ടിലെ കോണ്‍ഗ്രസ് നേതാവും മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും ബത്തേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാണ് വേങ്ങൂര്‍ ഓലപ്പുരക്കല്‍ ഒ.എം ജോര്‍ജ്ജ് (70). ഇയാളുടെ പേരില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോക്സോ, ബലാത്സംഗം, ആദിവാസി പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. എന്നാല്‍, സംഭവത്തെ തുടര്‍ന്ന് ജോര്‍ജ്ജ് ഒളിവിലാണ്. പതിനേഴുകാരിയാണ് പീഡനത്തിനിരയായത്.

Top