ശീതകാല സമ്മേളനം പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ നടത്തുന്നത് പരിഗണനയില്ലെന്ന് ഓം ബിര്‍ള

ഡല്‍ഹി: ശീതകാല സമ്മേളനം പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ നടത്തുന്നത് പരിഗണനയില്ലെന്ന് ലോക് സഭ സ്പീക്കര്‍ ഓം ബിര്‍ള. 2022 ഒക്ടോബറോടെ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.

സാങ്കേതിക-സുരക്ഷ കാര്യത്തില്‍ വളരെ വികസിതമാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരം.
പുതിയ മന്ദിരത്തിന്റെ നിർമാണം പൂർത്തിയാക്കാൻ എല്ലാ പാർട്ടി അംഗങ്ങളുടെയും ഹകരണം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പട്ടു.

മന്ദിരത്തിന് മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്‍റെ പേര് നല്‍കണമെന്ന് 2022 മെയില്‍ ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന്റെ സാമുദായിക സൗഹാര്‍ദത്തെക്കുറിച്ച്‌ ഓര്‍മപ്പെടുത്തുന്നതിനാണ് പേര് നിര്‍ദേശിച്ചത്. പഴയ പാര്‍ലമെന്‍റ് മന്ദിരത്തലും ഉചിതമായ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഓം ബിര്‍ള മാധ്യമങ്ങളോട് പറഞ്ഞു.

Top