ഒളിമ്പിക്സ് വേദികള്‍ പ്രഖ്യാപിച്ചു, 2024-ല്‍ പാരീസിലും 2028-ല്‍ ലോസ് ആഞ്ചലസിലും

ലണ്ടന്‍: 2024-ലെയും 2028-ലെയും ഒളിമ്പിക്സ് വേദികള്‍ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി.

ഇതുപ്രകാരം 2024-ല്‍ പാരീസിലും 2028-ല്‍ അമേരിക്കയിലെ ലോസ് ആഞ്ചലസിലും ഒളിമ്പിക്സ് നടക്കും.

ഇതാദ്യമായാണ് രണ്ട് വേദികള്‍ ഒരുമിച്ചു പ്രഖ്യാപിക്കുന്നത്. ബുധനാഴ്ച ചേര്‍ന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി വാര്‍ഷിക ജനറല്‍ബോഡിയാണ് വേദികള്‍ പ്രഖ്യാപിച്ചത്.

ഇരു നഗരങ്ങളും ഇതു മൂന്നാം തവണയാണ് ഒളിമ്പിക്സിനു വേദിയാകുന്നത്. നേരത്തെ 2024-ലേത് ലോസ് ആഞ്ചലസിലും 2028 പാരീസിലുമായിരുന്നു നടത്താന്‍ അനൗദ്യോഗിക ധാരണയായിരുന്നത്. എന്നാല്‍ പാരീസില്‍ നടന്ന ഒളിന്പിക്‌സിന്റെ നൂറാം വാര്‍ഷികം 2024ലാണെന്നതാണ് പുതിയ തീരുമാനത്തിന് കാരണമായത്.

Top