ഒളിംപിക്സ്; ചൈനയെ പിന്തള്ളി അമേരിക്ക ഒന്നാമത്, ഇന്ത്യക്ക് 48-ാം സ്ഥാനം

ടോക്യോ: ടോക്യോ ഒളിംപിക്സിലെ മെഡല്‍ പട്ടികയില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ അമേരിക്ക ഒന്നാമത്. മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അമേരിക്കയ്ക്ക് 39 സ്വര്‍ണമുള്‍പ്പടെ 113 മെഡലുകളാണുള്ളത്.

രണ്ടാം സ്ഥാനത്തുള്ള ചൈനയ്ക്ക് 38 സ്വര്‍ണമുള്‍പ്പടെ 88 മെഡലുകളും. 27 സ്വര്‍ണമടക്കം 58 മെഡലുകളുമായി ആതിഥേയരായ ജപ്പാനാണ് മൂന്നാമത്. 48-ാം സ്ഥാനത്ത് ഫിനിഷ് ചെയ്യാന്‍ ഇന്ത്യക്കായി. ഒരു സ്വര്‍ണമുള്‍പ്പടെ ഏഴ് മെഡലുകളാണ് ഇന്ത്യ ടോക്യോയില്‍ നേടിയത്.

 

Top