അടുത്ത ഒളിംപിക്സില്‍ 1500 മീറ്ററില്‍ മാത്രമാണ് ശ്രദ്ധയെന്ന് ജിന്‍സണ്‍ ജോണ്‍സണ്‍

ന്യൂഡല്‍ഹി: അടുത്ത ഒളിംപിക്സ് ലക്ഷ്യമിട്ട് ഭാവിയില്‍ 1500 മീറ്ററില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടിയ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍. മികച്ച പ്രകടനം കാഴ്ചവെക്കുന്ന സാഹചര്യത്തില്‍ വിദേശ കോച്ചിന്റെ കീഴില്‍ പരിശീലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജിന്‍സണ്‍ വ്യക്തമാക്കി. ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ നേട്ടത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ അഭിനന്ദനമാണ് തന്നെ ഏറെ സന്തോഷിപ്പിക്കുന്നതെന്നും ജിന്‍സണ്‍ പറഞ്ഞു.

1500 മീറ്ററിലാണ് ജിന്‍സണ്‍ സ്വര്‍ണ്ണ മെഡല്‍ സ്വന്തമാക്കിയത്. 3:44:72 മിനുട്ടിന്റെ സമയത്തോടെ ഇറാന്റെ അമീര്‍ മൊറാദി, ബഹ്‌റൈന്റെ മുഹമ്മദ് തിയൗലിയെയും പിന്തള്ളിയാണ് ജോണ്‍സണ്‍ സ്വര്‍ണ്ണം നേടിയത്. ഏഷ്യന്‍ ഗെയിംസ് 1500 മീറ്ററില്‍ മലയാളി താരം പി യു ചിത്ര വെങ്കല മെഡല്‍ സ്വന്തമാക്കിയിരുന്നു.

ഇത് അഞ്ചാമത്തെ താരമാണ് ഈ ഗെയിംസില്‍ രാജ്യത്തിനായി മെഡല്‍ നേടുന്നത്. മുഹമ്മദ് അനസ് 400 മീറ്റര്‍, 800 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സന്‍, ലോങ്ജംപില്‍ വി നീന എന്നിവരാണ് മുന്‍പ് മെഡല്‍ നേട്ടം കൈവരിച്ചത്.

Top