ഒളിമ്പിക്‌സ്; വനിതാ ഗുസ്തിയില്‍ ഇന്ത്യയുടെ സോനം മാലിക്കിന് തോല്‍വി

ടോക്യോ: വനിതാ ഗുസ്തിയില്‍ ഇന്ത്യയുടെ സോനം മാലിക്കിന് തോല്‍വി. 62 ക്ലോഗ്രാം ഫ്രീ സ്‌റ്റൈലില്‍ തോറ്റത് മംഗോളിയന്‍ താരത്തോടാണ്.

അതേസമയം, ഒളിമ്പിക്‌സ് പുരുഷ ഹോക്കി സെമിഫൈനലിലും ഇന്ത്യ തോല്‍വി നേരിട്ടു. ബെല്‍ജിയത്തിനെതിരെയാണ് ഇന്ത്യ പൊരുതി തോറ്റത്. 5-2 ആണ് സ്‌കോര്‍.ആവേശകരമായ മത്സരത്തില്‍ ആദ്യം പിന്നില്‍ നിന്ന ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു.

ഹര്‍മന്‍പ്രീത് സിംഗും മന്‍ദീപ് സിംഗുമാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്. എന്നാല്‍ ബെല്‍ജിയത്തിന്റെ അലക്‌സാണ്ടര്‍ ഹെന്‍ഡ്രിക്ക് ഗോള്‍ അടിച്ച് ടീമിനെ സമനിലയില്‍ എത്തിച്ചു.

പിന്നീട് വീണ്ടും കളി അവസാന ക്വാര്‍ട്ടറിലേക്ക് കടന്നപ്പോള്‍ അലക്‌സാണ്ടര്‍ ഹെന്‍ഡ്രിക്ക് തന്നെ വീണ്ടും മൂന്ന് ഗോള്‍ അടിച്ച് ബെല്‍ജിയത്തിന്റെ സ്‌കോര്‍ നാല് ഗോളുകളിലേക്ക് ഉയര്‍ത്തി ഇന്ത്യയെ പിന്തള്ളി. നാലാം കോള്‍ ബെല്‍ജിയമടിച്ചത് പെനല്‍റ്റിയിലൂടെയാണ്.

 

Top