ഒളിംപിക്സ്; റിലേയില്‍ ഇന്ത്യന്‍ പുരുഷ ടീം പുറത്ത്

ടോക്യോ: മൂന്ന് മലയാളികള്‍ പങ്കെടുത്ത 4X400 മീറ്റര്‍ റിലേയില്‍ ഇന്ത്യന്‍ പുരുഷ ടീം ഫൈനല്‍ കാണാതെ പുറത്തായി. മുഹമ്മദ് അനസ് യഹിയ, നോഹ നിര്‍മല്‍ ടോം, ആരോഗ്യ രാജീവ്, അമോല്‍ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് ഹീറ്റ്‌സില്‍ നാലാമതായി ഫിനിഷ് ചെയ്ത് പുറത്തായത്.

3 മിനിറ്റ് 25 സെക്കന്റില്‍ മാത്രമാണ് ഇന്ത്യന്‍ ടീമിന് ഫിനിഷ് ചെയ്യാന്‍ സാധിച്ചത്. ആദ്യ ഹീറ്റ്സില്‍ മത്സരിച്ച അഞ്ച് ടീമുകള്‍ 3 മിനിറ്റില്‍ താഴെയാണ് ഫിനിഷ് ചെയ്തത്.

 

Top