ഒളിമ്പിക്‌സ്; അമ്പെയ്ത്തില്‍ ഇന്ത്യന്‍ താരം പ്രവീണ്‍ ജാദവ് പുറത്ത്

ടോക്യോ: ടോക്യോ ഒളിമ്പിക്‌സ് പുരുഷന്മാരുടെ അമ്പെയ്ത്തില്‍ നിന്ന് ഇന്ത്യന്‍ താരം പ്രവീണ്‍ ജാദവ് പുറത്ത്. പ്രീക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ താരമായ അമേരിക്കയുടെ ബ്രാഡി എല്‍സനോട് പരാജയപ്പെട്ടാണ് പ്രവീണ്‍ ജാദവ് പുറത്തായത്. സ്‌കോര്‍ 6-0. ലോക രണ്ടാം നമ്പര്‍ താരമായ റഷ്യയുടെ ഗാല്‍സന്‍ ബസര്‍ഷപോവിനെ കീഴടക്കിയാണ് പ്രവീണ്‍ ജാദവ് പ്രീക്വാര്‍ട്ടറിലെത്തിയത്. 6-0 ആയിരുന്നു സ്‌കോര്‍.

നേരത്തെ നടന്ന മറ്റൊരു അമ്പെയ്ത്ത് പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ തരുണ്‍ദീപ് റായ്ക്കും പരാജയം നേരിട്ടു. ഷൂട്ട് ഓഫിലേക്ക് നീണ്ട മത്സരത്തില്‍ ഇസ്രയേലിന്റെ ഇറ്റലി ഷാനിയോട് 6-5 എന്ന സ്‌കോറിനാണ് തരുണ്‍ദീപിന്റെ തോല്‍വി. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തില്‍ അവസാനം വരെ പോരടിച്ചാണ് തരുണ്‍ദീപ് പുറത്തായത്.

ആദ്യ റൗണ്ട് 24-28നു നഷ്ടപ്പെടുത്തിയ തരുണ്‍ദീപ് അടുത്ത റൗണ്ടില്‍ 27-26നു ജയിച്ചു. മൂന്നാം റൗണ്ട് 27-27 എന്ന നിലയില്‍ സമനില ആയി. അടുത്ത റൗണ്ടില്‍ 28-27 എന്ന സ്‌കോറിന് തരുണ്‍ദീപ് ജയം കുറിച്ചു. 27-28 എന്ന സ്‌കോറിന് ഇറ്റലി ഷാനി അഞ്ചാം റൗണ്ട് പിടിച്ചു. ഇതോടെ കളി ഷൂട്ട് ഓഫിലേക്ക് നീങ്ങി. ഷൂട്ട് ഓഫില്‍ 10-9 എന്ന സ്‌കോറിന് ഷാനി വിജയിക്കുകയായിരുന്നു.

 

Top