ഒളിമ്പിക്‌സ്; ബോക്സിംഗില്‍ ഇന്ത്യയുടെ സതീഷ് കുമാര്‍ ക്വാര്‍ട്ടറില്‍ പുറത്ത്

ടോക്യോ: ടോക്യോ ഒളിമ്പിക്സില്‍ 91 കിലോ സൂപ്പര്‍ ഹെവിവെയ്റ്റ് വിഭാഗത്തില്‍ ഇന്ത്യയുടെ സതീഷ് കുമാര്‍ ക്വാര്‍ട്ടറില്‍ പുറത്ത്. ഏഷ്യന്‍ ചാമ്പ്യനും നിലവിലെ ലോക ചാമ്പ്യനുമായ ഉസ്ബെകിസ്താന്‍ താരം ജാലലോവിനോടാണ് പരാജയപ്പെട്ടത്.

സ്‌കോര്‍-5-0. ഇതോടെ പുരുഷ ബോക്സിംഗില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ അവസാനിച്ചു. ഒളിമ്പിക്സില്‍ മത്സരിക്കുന്ന ഇന്ത്യയുടെ ആദ്യ സൂപ്പര്‍ ഹെവിവെയ്റ്റ് ബോക്സറാണ് സതീഷ്.

 

 

Top