ഒളിംപിക്സ്; സ്പാനിഷ് വനിതാ ഹോക്കി ടീം കോച്ചിന് കോവിഡ്

ടോക്യോ: സ്പാനിഷ് വനിതാ ഹോക്കി ടീം പരിശീലകന്‍ അഡ്രിയാന്‍ ലോക്കിന് കോവിഡ്. രോഗം സ്ഥിരീകരിച്ചതോടെ അദ്ദേഹം ഹോട്ടല്‍ മുറിയില്‍ ഐസൊലേഷനിലാണ്.

ഞായറാഴ്ച മത്സരത്തിനായി ടീം അംഗങ്ങള്‍ക്കൊപ്പം ബസില്‍ കയറാന്‍ പോകുന്നതിന് അരമണിക്കൂര്‍ മുമ്പാണ് അദ്ദേഹത്തിന്റെ ഉമിനീര്‍ പരിശോധനാ ഫലം പോസിറ്റീവാണെന്ന റിപ്പോര്‍ട്ട് വന്നത്.

അതേസമയം ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട് പുതുതായി 16 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഒളിമ്പിക്‌സിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 169 ആയി.

Top