ഒളിമ്പിക്‌സ്; ബാഡ്മിന്റണില്‍ പിവി സിന്ധു ക്വാര്‍ട്ടറില്‍

ടോക്യോ: ടോക്യോ ഒളിമ്പിക്‌സ് വനിതകളുടെ വ്യക്തിഗത ബാഡ്മിന്റണില്‍ ഇന്ത്യയുടെ പിവി സിന്ധു ക്വാര്‍ട്ടറില്‍. ഡെന്മാര്‍ക്കിന്റെ മിയ ബ്ലിച്ച്‌ഫെല്‍റ്റിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് സിന്ധു അവസാന എട്ടിലെത്തിയത്. സ്‌കോര്‍ 21-15, 21-13. മിയക്കെതിരെ ആധികാരികമായാണ് സിന്ധുവിന്റെ വിജയം.

ഹോങ് കോങ് താരം ച്യുങ് ങാനെ 21-9, 21-16 എന്ന സ്‌കോറുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധു നോക്കൗട്ട് റൗണ്ടിലെത്തിയത്. ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ സിന്ധുവിന് രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ ച്യുങ് കനത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും അത് മറികടന്ന് ഇന്ത്യന്‍ താരം മത്സരം സ്വന്തമാക്കുകയായിരുന്നു.

 

 

Top