ഒളിമ്പിക്‌സ്; അമ്പെയ്ത്തില്‍ അതാനു ദാസ് പ്രീ ക്വാര്‍ട്ടറില്‍

ടോക്യോ: ഒളിമ്പിക്‌സ് പുരുഷന്മാരുടെ അമ്പെയ്ത്തില്‍ ഇന്ത്യയുടെ അതാനു ദാസ് പ്രീ ക്വാര്‍ട്ടറില്‍. നിലവിലെ ഒളിമ്പിക്‌സ് ജേതാവും ടോക്യോ ഒളിമ്പിക്‌സ് അമ്പെയ്ത്തില്‍ സ്വര്‍ണം നേടിയ ടീമിലെ അംഗവുമായ ദക്ഷിണകൊറിയന്‍ താരം ഓ ജിന്‍ ഹ്യെക്കിനെ 6-5 എന്ന സ്‌കോറിനു കീഴടക്കിയാണ് അതാനു ദാസ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ഷൂട്ടോഫിലേക്ക് നീണ്ട ആവേശം നിറഞ്ഞ മത്സരത്തിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ജയം.

ചൈനീസ് തായ്‌പേയിയുടെ ഡെങ് യു-ചെങിനെ 6-4 എന്ന സ്‌കോറിനു മറികടന്നാണ് അതാനു അവസാന 16ലെത്തിയത്. അമ്പെയ്ത്ത് ടീം ഇനത്തില്‍ വെള്ളിമെഡല്‍ നേടിയ ടീമിലെ അംഗമായിരുന്നു ഡെങ് യു-ചെങ്.

അതേസമയം, പുരുഷ ഹോക്കിയില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം കുറിച്ചു. നിലവിലെ ഒളിമ്പിക്‌സ് ജേതാക്കളും ലോക നാലാം നമ്പര്‍ ടീമുമായ അര്‍ജന്റീനയെയാണ് ഇന്ത്യ കീഴടക്കിയത്.

 

Top