ഒളിമ്പിക്‌സ്; ഗോള്‍ഫ് ആദ്യ റൗണ്ടില്‍ അദിതി അശോക് രണ്ടാമത്

ടോക്യോ: ഒളിമ്പിക്‌സില്‍ വനിതകളുടെ ഗോള്‍ഫ് ആദ്യ റൗണ്ട് അവസാനിക്കുമ്പോള്‍ അര്‍ജുന പുരസ്‌കാര ജേതാവായ ഇന്ത്യയുടെ അദിതി അശോക് രണ്ടാം സ്ഥാനത്ത്. അമേരിക്കയുടെ നെല്ലി കോര്‍ഡയ്‌ക്കൊപ്പം അദിതി രണ്ടാം സ്ഥാനം പങ്കിടുകയാണ്. സ്വീഡന്റെ മാഡ്‌ലിന്‍ സാഗ്‌സ്‌ട്രോം ആണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യയുടെ മറ്റൊരു താരം ദിക്ഷ സാഗര്‍ 56ആം സ്ഥാനത്താണ്. ഇനി മൂന്ന് റൗണ്ട് മത്സരങ്ങള്‍ കൂടിയാണ് അവശേഷിക്കുന്നത്.

അതേസമയം, വനിതകളുടെ 64-69 കിലോഗ്രാം ബോക്‌സിംഗ് സെമിഫൈനലില്‍ ഇന്ത്യയുടെ ലോവ്ലിന ബോര്‍ഗൊഹൈന്‍ പൊരുതിത്തോറ്റു. തുര്‍ക്കിയുടെ ബുസാനസ് സുര്‍മെനെല്ലിയോട് കീഴടങ്ങിയെങ്കിലും ലോവ്ലിന വെങ്കല മെഡലിന് അര്‍ഹയായി.

ലോകചാമ്പ്യനായ സുര്‍മെനെല്ലി കൃത്യമായി മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്നെങ്കിലും സേഫ് ഓപ്ഷന്‍ പരിഗണിക്കാതെ പൊരുതിത്തന്നെയാണ് അസം സ്വദേശി കീഴടങ്ങിയത്.

 

Top