ആഘോഷങ്ങളില്ലാതെ ഒളിംപിക്സ് ദീപശിഖ വിമാനം ഗ്രീസില്‍ നിന്നും ജപ്പാനിലെത്തി

കൊറോണ ഭീതിയിലും ഒളിംപിക്സ് ദീപശിഖയും വഹിച്ചുകൊണ്ടുള്ള വിമാനം ഗ്രീസില്‍ നിന്നും ജപ്പാനിലെത്തി. വൈറസ് പരുന്ന ഭീതിയില്‍ ഒളിംപിക്സ് മാറ്റിവയ്ക്കണോ എന്ന ചര്‍ച്ചകള്‍ മറുവശത്ത് നടക്കുന്നതിനിടയിലാണ് ദീപശിഖ ജപ്പാനിലെത്തിയത്. ആഘോഷപരിപാടികള്‍ ഒന്നുമില്ലാതെയും ആളും ആരവവുമില്ലാതെയുമാണ് ദീപശിഖ ജപ്പാനിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ദീപശിഖ വഹിച്ചവിമാനം ഇറങ്ങിയത് ജപ്പാനിലെ മിയാഗിയിലെ മാറ്റ്സുഷിമ വ്യോമതാവളത്തിലാണ്. ട്വിറ്ററിലൂടെയായിരുന്നു ഇക്കാര്യം ട്വീറ്റ് ചെയ്തത്.

Top