ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് രവീന്ദര്‍ പാല്‍ സിങ് കോവിഡ് ബാധിച്ചു മരിച്ചു

ലഖ്‌നൗ: ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് രവീന്ദര്‍ പാല്‍ സിങ് കോവിഡ് ബാധിച്ചു മരിച്ചു. മുന്‍ ഇന്ത്യന്‍ ഹോക്കി താരവും 1980 മോസ്‌കോ ഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടിയ ഇന്ത്യന്‍ ടീം അംഗവുമായിരുന്ന രവീന്ദര്‍ പാല്‍ സിങ് കോവിഡ് ബാധിച്ചു മരിച്ചത്. 65 വയസായിരുന്നു. രണ്ടാഴ്ചയോളം കോവിഡിനോട് പൊരുതി ശനിയാഴ്ച രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.

കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഏപ്രില്‍ 24നാണ് താരത്തെ ലഖ്‌നൗവിലെ വിവേകാനന്ദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.എന്നാല്‍ കോവിഡ് നെഗറ്റീവായ രവീന്ദര്‍ പാലിനെ വ്യാഴാഴ്ച കോവിഡ് ഇതര വാര്‍ഡിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ വെള്ളിയാഴ്ച സ്ഥിതി വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. അടുത്ത ദിവസം മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രതിനിധീകരിച്ച് നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത വ്യക്തിയാണ് ഇദ്ദേഹം.

 

Top