ആത്യന്തിമായ ലക്ഷ്യം ഒളിമ്പിക്‌സ് സ്വര്‍ണമാണെന്ന് മേരി കോം

ന്യൂഡെല്‍ഹി: ഒളിമ്പിക്‌സ് സ്വര്‍ണമാണ് തന്റെ പരമമായ ലക്ഷ്യമെന്ന് ഇന്ത്യന്‍ വനിതാ ബോക്‌സിങ്ങ് താരം എം സി മേരി കോം.

ഇതുവരെ ഒളിമ്പിക്‌സില്‍ തനിക്ക് സ്വര്‍ണം നേടാനായിട്ടില്ല. ഒളിമ്പിക്‌സ് സ്വര്‍ണമാണ് ആത്യന്തികമായ തന്റെ ലക്ഷ്യം. 2020 ലെ ഒളിമ്പിക്‌സില്‍ ഈ ആഗ്രഹം നിറവേറ്റാനാകുമെന്നാണ് പ്രതീക്ഷ. ശക്തമായ പരിശീലനത്തിലാണ്. ബാക്കിയെല്ലാം ദൈവത്തില്‍ അര്‍പ്പിക്കുന്നുയെന്ന് മേരി കോം പറഞ്ഞു.

വനിതാ ബോക്‌സിങ്ങ് ആദ്യമായി ഉള്‍പ്പെടുത്തിയ 2012 ലെ ഒളിമ്പിക്‌സില്‍ മേരി കോം 51 കിഗ്രാം വിഭാഗത്തില്‍ മത്സരിച്ചു. അന്ന് വെങ്കലമെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 48 കിഗ്രാമാണ് മേരി കോമിന്റെ ഇഷ്ടപ്പെട്ട ഇനം. ഇതിലാണ് അഞ്ചുതവണ ലോക ചാമ്പ്യനായത്. എന്നാല്‍ ഈ ഇനം ഏഷ്യന്‍ ഗെയിംസിലോ ഒളിമ്പിക്‌സിലോ ഉള്‍പ്പെടുത്തിയിട്ടില്ല.

ഈ ഇനം ഒളിമ്പിക്‌സിലും ഏഷ്യന്‍ ഗെയിംസിലും ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഇന്റര്‍ നാഷണല്‍ ബോക്‌സിങ്ങ് അസോസിയേഷന്‍ ചര്‍ച്ച നടത്തിവരികയാണ്. അടുത്ത വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസിലും 2020 ലെ ഒളിമ്പിക്‌സിലും ഈ ഇനം ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.

Top