Olympian Anju Bobby George is furious with Kerala’s sports minister

തിരുവനന്തപുരം: ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജിനെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തു നിന്നും ഒരാഴ്ചയ്ക്കകം സര്‍ക്കാര്‍ മാറ്റിയേക്കും. സ്‌പോര്‍ട്‌സ് കൗണ്‍സിലെ നിലവിലെ ഭാരവാഹികളെ പുറത്താക്കി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി രൂപീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം.

ഇതിനു പുറമേ സ്‌പോര്‍ട്‌സ് ആക്ടില്‍ ഭേദഗതി വരുത്തിയ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം റദ്ദാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. പ്രസിഡന്റ് ഉള്‍പ്പടെയുള്ളവരെ തെരഞ്ഞെടുക്കാന്‍ തെരഞ്ഞെടുപ്പ് വേണമെന്ന വ്യവസ്ഥ യുഡിഎഫ് സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. നിയമസഭയില്‍ പ്രമേയത്തിലൂടെ ഭേദഗതി മറികടക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

Top