കാത്തിരിപ്പിന് വിരാമമിട്ട് ‘ഓള്’ തിയേറ്ററുകളിലേയ്ക്ക്‌; ട്രെയിലര്‍ കാണാം

ഷാജി എന്‍ കരുണ്‍ – ഷെയിന്‍ നിഗം കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘ഓള്’ സെപ്റ്റംബര്‍ 20ന് തിയറ്ററുകളിലെത്തും. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഓള്.

എസ്തര്‍ അനിലും ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കനി കുസൃതി, കാദംബരി ശിവായ, കാഞ്ചന, തുടങ്ങിവരും ചിത്രത്തില്‍ എത്തുന്നു. കഴിഞ്ഞ വര്‍ഷത്തെ ഗോവന്‍ അന്താരാഷ്ട്ര മേളയില്‍ ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചതും ഓള് ആയിരുന്നു.ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ട്രെയിലറും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്‌.

പ്രായപൂര്‍ത്തിയാവും മുന്‍പ് കൂട്ട ബലാത്സംഗത്തിന് ഇരയായി കായലില്‍ ഉപേക്ഷിക്കപ്പെട്ട മായ എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. വാസു എന്ന ചിത്രകാരനെയാണ് ഷെയിന്‍ അവതരിപ്പിക്കുന്നത്. ഇവര്‍ രണ്ട് പേരും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ പ്രമേയം.

ടി.ഡി രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. സംഗീതം നല്‍കിയിരിക്കുന്നത് ഐസക് തോമസ് കൊട്ടുകപള്ളിയാണ്. ചിത്ത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് എം.ജെ രാധാകൃഷ്ണനാണ്.

Top