ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് 20കോളേജ് വിദ്യാർത്ഥികൾക്ക് പരിക്ക്; വൻ അപകടം വിനോദയാത്രക്കിടെ

എറണാകുളം പെരുമ്പാവൂരില്‍ കോളേജ് ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പെരുമ്പാവൂര്‍ സിഗ്നല്‍ ജംഗ്ഷനിലാണ് അപകടമുണ്ടായത്.ഗുരുതരമായി പരുക്കേറ്റ അഞ്ചുപേരെ ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.

കൊണ്ടോട്ടിയില്‍നിന്നുള്ള ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. ഇവര്‍ക്കാണ് പരിക്കേറ്റത്. വിനോദ യാത്ര സംഘമാണ് അപകടത്തില്‍പെട്ടത്. അപകടത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

 

Top