ഒളിംപിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തണം; ഗെയിം ആഗോളമാകാനാണ് ആഗ്രഹമെന്നും സച്ചിൻ ടെന്‍ഡുല്‍ക്കര്‍

sachin-r-tendulkar

ഒളിംപിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെന്‍ഡുല്‍ക്കര്‍. ആര്‍ട്ടിസ്റ്റിക്ക് ജിംനാസ്റ്റിക്‌സ് താരം ദീപാ കര്‍മാകറിന്റെ ‘സ്‌മോള്‍ വണ്ടര്‍'(Small Wonder) എന്ന പുസ്തകം പ്രകാശനം ചെയ്യുന്ന വേളയിലാണ് ഇതിഹാസ ക്രിക്കറ്റ് താരം നിലപാട് വ്യക്തമാക്കിയത്.

ക്രിക്കറ്റര്‍ എന്ന നിലയ്ക്ക് ഗെയിം ആഗോളമാകാനാണ് ആഗ്രഹമെന്നും റിയോ ഒളിംപിക്‌സ് വേളയില്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി തലവനുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നുവെന്നും സച്ചിൻ സൂചിപ്പിച്ചു. ക്രിക്കറ്റ് ഒളിംപിക്‌സില്‍ പങ്കെടുപ്പിക്കണം എന്നാണ് ആഗ്രഹം. എന്നാല്‍ ഇതിന് മുന്‍പ് മറ്റ് ടീമുകള്‍ക്ക് തയ്യാറെടുക്കാനുള്ള അവസരം നല്‍കണം. ഏകദിനം, ടി20, ടി10 എന്നിങ്ങനെ വിവിധ ഫോര്‍മാറ്റുകള്‍ ക്രിക്കറ്റിനുണ്ട്. അതിനാല്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്താന്‍ അനായാസം കഴിയുമെന്നും സച്ചിന്‍ പറയുന്നു

Top