ഒലിവര്‍ ബിര്‍ഹോഫിന്റെ നേട്ടത്തിനൊപ്പം ക്രിസ്റ്റോഫ് പിയറ്റെക്ക്

ര്‍മ്മന്‍ താരം ഒലിവര്‍ ബിര്‍ഹോഫ് 1998 ല്‍ സ്വന്തമാക്കിയ നേട്ടത്തിനോടൊപ്പമെത്തി ഇറ്റാലിയന്‍ താരം ക്രിസ്റ്റോഫ് പിയറ്റെക്ക്. ഇറ്റാലിയന്‍ സൂപ്പര്‍ ക്ലബ്ബ് എസി മിലാന് വേണ്ടി തന്റെ ആദ്യ നാല് സീരി എ മത്സരങ്ങളിലും സ്‌കോര്‍ ചെയ്യാന്‍ ക്രിസ്റ്റോഫ് പിയറ്റെക്ക് സാധിച്ചു.

ഇതിനു മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത് ഒലിവര്‍ ബിര്‍ഹോഫ് ആയിരുന്നു. ഇന്ന് എംപോളിക്കെതിരെ എതിരില്ലാത്ത മൂന്നു ഗോളിന്റെ ജയമാണ് മിലാന്‍ നേടിയത്. ഇത് തുടര്‍ച്ചയായ മൂന്നാം സീരി ജയമാണ് മിലാന്. ഹിഗ്വെയിന് പകരകക്കാരനായി ടീമില്‍ എത്തിയ പോളിഷ് താരം ക്രിസ്റ്റോഫ് പിയറ്റെക്ക് ഹിഗ്വെയിനെയും വെല്ലുന്ന പ്രകടനമാണ് മിലാന് വേണ്ടി കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്.

Top