ഒലേയുടെ പരിശീലന മികവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കുതിപ്പ് തുടരുന്നു

ലേ സോള്‍ഷെയറിന്റെ പരിശീലന മികവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കുതിപ്പ് തുടരുന്നു. പോള്‍ പോഗ്ബയുടെ ഇരട്ടഗോള്‍ മികവില്‍ യുണൈറ്റഡ് എതിരില്ലാത്ത മൂന്ന് ഗോളിന് ഫുള്‍ഹാമിനെ തോല്‍പിച്ചു. ആന്റണി മാര്‍ഷ്യാല്‍ ആണ് മൂന്നാം ഗോള്‍ നേടിയത്. സോള്‍ഷെയറിന് കീഴില്‍ പതിനൊന്ന് കളിയില്‍ യുണൈറ്റഡിന്റെ പത്താം ജയമാണിത്.

ഇതോടെ 51 പോയിന്റുമായി ലീഗില്‍ നാലാം സ്ഥാനത്തെത്തിയിരിക്കുകയാണ് യുണൈറ്റഡ്. പ്രീമിയര്‍ ലീഗില്‍ മറ്റൊരു മത്സരത്തില്‍ ആഴ്സനല്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ഹഡേഴ്സ്ഫീല്‍ഡിനെ തോല്‍പിച്ചു. അലക്സ് ഇവോബി, അലക്സാന്ദ്രേ ലകാസെറ്റെ എന്നിവരാണ് ആഴ്സണലിന്റെ സ്‌കോറര്‍മാര്‍. 50 പോയിന്റുമായി ലീഗില്‍ ആറാം സ്ഥാനത്താണ് ആഴ്സണല്‍.

ഇരുപതാം ജയത്തോടെ ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. 65 പോയിന്റോടെയാണ് ലിവര്‍പൂള്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചത്. ഇന്ന് ഗ്ലാമര്‍ പോരില്‍ മാഞ്ചസ്റ്റര്‍ സിറ്റി- ചെല്‍സിയെ നേരിടും.

Top