മാഞ്ചസ്റ്റര്‍ സിറ്റി ഫൗള്‍ കളിക്കുന്ന ടീം; കാലുകള്‍ സൂക്ഷിക്കണമെന്ന നിര്‍ദേശം നല്‍കി സോള്‍ഷെയര്‍

മാഞ്ചസ്റ്റര്‍ സിറ്റി ഫൗള്‍ കളിക്കുന്ന ടീമാണെന്ന പ്രസ്താവനയുമായി ഒലെ സോള്‍ഷെയര്‍. താരങ്ങളോട് കാലുകള്‍ സൂക്ഷിക്കണെമെന്നും കൗണ്ടര്‍ അറ്റാക്കുകള്‍ ഭയന്ന് അവര്‍ മനപ്പൂര്‍വ്വം ഫൗള്‍ ചെയ്യുമെന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകനായ ഒലെ തന്റെ ടീം പ്ലേയേഴ്‌സിനോട് പറഞ്ഞു.

എന്നാല്‍ ഒലെയുടെ ഈ ആരോപണങ്ങള്‍ക്ക് എതിരെ ശക്തമായ പ്രതിഷേധവുമായി പെപ് രംഗത്തെത്തി. താന്‍ തന്റെ ടീമിനെ ഒരിക്കലും ഫൗള്‍ ചെയ്യാന്‍ പഠിപ്പിക്കാറില്ല എന്നും, ഫൗള്‍ ചെയ്യുക എന്നതല്ല തന്റെ ശൈലിയെന്നും പെപ് പ്രതികരിച്ചു. 8-9 വര്‍ഷമായി താന്‍ പരിശീലിപ്പിച്ച ടീമുകളുടെ ശൈലി നിങ്ങള്‍ക്ക് നോക്കാം എന്നും പെപ് കൂട്ടിച്ചേര്‍ത്തു. തന്റെ ടീമിന്റെ കളി കാണാത്തതിന്റെ പ്രശ്‌നമാണ് സോള്‍ഷെയറിന് എന്നും മത്സര ശേഷം ഒന്നുകൂടെ ഇതേ കുറിച്ച് ഒലെയോട് ചോദിക്കണം എന്നും പെപ് പറഞ്ഞു.

Top