കാസർകോ‍ട് കുറ്റിക്കോലിൽ മദ്യലഹരിയിൽ ജ്യേഷ്ഠൻ അനിയനെ വെടിവെച്ച് കൊലപ്പെടുത്തി

കാസർകോട് കുറ്റിക്കോൻ നൂഞ്ഞങ്ങാനത്ത് ജേഷ്ഠൻ അനിയനെ വെടിവെച്ച് കൊന്നു. അശോകൻ (45) ആണ് മരിച്ചത്. ജ്യേഷ്ഠൻ ബാലകൃഷ്ണനെ ബേഡകം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ നാടൻ തോക്ക് ഉപയോഗിച്ച് ബാലകൃഷ്ണൻ സഹോദരനെ വെടി വെക്കുകയായിരുന്നു.

അശോകന്റെ തുടയ്ക്കു മുകളിലായാണു വെടിയേറ്റത്. മുൻപും മദ്യപിച്ച ശേഷം ഇരുവരും തമ്മിൽ സമാനമായ രീതിയിൽ തർക്കങ്ങളുണ്ടായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അശോകന്റെ മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

Top