ഓള്‍ഡാം അത്‌ലെറ്റിക്കിന്റെ പരിശീലക സ്ഥാനമൊഴിഞ്ഞ് പോള്‍ സ്‌കോള്‍സ്

ചുമതലേറ്റ് ഒരു മാസം തികയുന്നതിന് മുമ്പ് ഇംഗ്ലീഷ് ക്ലബ് ഓള്‍ഡാം അത്‌ലെറ്റിക്കിന്റെ പരിശീലക സ്ഥാനം രാജി വച്ച് പോള്‍ സ്‌കോള്‍സ്. കരിയറിലെ ആദ്യ പരിശീലക ചുമതലയാണ് ഒരു മാസത്തിനകം സ്‌കോള്‍സ് വേണ്ടെന്ന് വച്ചത്. ഓള്‍ഡാം വിട്ട് പോന്നതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലക സംഘത്തിലേക്ക് സ്‌കോള്‍സ് തിരിച്ചെത്തുമെന്നാണ് വാര്‍ത്തകള്‍

അപ്രതീക്ഷിതമായിരുന്നു സ്‌കോള്‍സിന്റെ സ്ഥാനമൊഴിയല്‍. ഒന്നരവര്‍ഷത്തെ കരാറിലാണ് സ്‌കോള്‍സ് ഓള്‍ഡാമിലെത്തിയത്. വാട്ട്‌സ്ആപ്പ് സന്ദേശത്തിലൂടെയാണ് സ്ഥാനമൊഴിയുന്ന കാര്യം സ്‌കോള്‍ അറിയിച്ചതെന്ന് ഓള്‍ഡാം അധികൃതര്‍ പറഞ്ഞു. എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ വിശദമായ പത്രക്കുറിപ്പ് സ്‌കോള്‍സ് പുറത്തുവിട്ടു. ക്ലബ് വിടുന്നതിനുള്ള കാരണങ്ങളൊന്നും ഇതില്‍ സ്‌കോള്‍സ് വ്യക്തമായി പറയുന്നില്ല

Top