വൃദ്ധയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം ഇരുമ്പുപെട്ടിയില്‍

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ വൃദ്ധയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഖവജാപൂര്‍ കോളനി സ്വദേശിയായ റിട്ടയേര്‍ഡ് അധ്യാപിക ഗീത പാണ്ഡെ(62)യുടെ മൃതദേഹം ഇരുമ്പുപെട്ടിയിലാണ് കണ്ടെത്തിയത്. ഗീതയ്ക്കുപുറമെ ഗാര്‍ഹിക തൊഴിലാളിയും വാടകക്കാരനുമാണ് വീട്ടില്‍ കഴിയുന്നത്.

കഴിഞ്ഞ കുറച്ചുദിവസമായി വൃദ്ധയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന്, അമ്മയെ തിരക്കി മകള്‍ വീട്ടിലെത്തി. പുറത്തുനിന്ന് വീട് പൂട്ടിയനിലയിലായിരുന്നു. അയല്‍ക്കാരോട് അന്വേഷിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല.

ശേഷം, പൊലീസിനെ അറിയിച്ചു. വീടിന്റെ പൂട്ട് തകര്‍ത്ത് ഉള്ളില്‍ കടന്ന പൊലീസാണ് മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളില്‍ ഗൃഹോപകരണങ്ങളും മറ്റുവസ്തുക്കളും ചിതറിയ നിലയിലായിരുന്നു. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് സൂപ്രണ്ട് ഷുഷില്‍ ഗുലെ അറിയിച്ചു.

 

Top